October 1, 2022 Saturday

തീരം തൊട്ട് ഹന്ന; കരുതലോടെ അമേരിക്ക

Janayugom Webdesk
ടെക്‌സസ്
July 26, 2020 3:42 pm

ഹന്ന ചുഴലികാറ്റ് തീരം തൊട്ടു. കോവിഡ് വൈറസിനെ തുടർന്ന് ആശങ്കയിൽ കഴിയുന്ന ജനങ്ങൾക്ക് കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് കൊടും കാറ്റ് തെക്കൻ ടെക്സസ് മേഘലയിൽ തീരം തൊട്ടത്. ശനിയാഴ്‌ച രാത്രിയോടെ കൊടുക്കാറ്റ് പ്രദേശത്ത് ആഞ്ഞടിച്ചത്.
ദക്ഷിണ ടെക്‌സാസില്‍ 85 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. അതായത് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം. അതിനൊപ്പം കന്നത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. 2020ല്‍ അമേരിക്കയില്‍ ഉണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാണ് ഹന്ന.
സാര്‍ജന്റ് പട്ടണം മുതല്‍ തെക്ക് പോര്‍ട്ട് മാന്‍സ്ഫീല്‍ഡ് വരെ 300 മൈല്‍ പ്രദേശത്ത് മാരകമായ കൊടുങ്കാറ്റ് വീശുമെന്ന് എന്‍എച്ച്‌സി അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും എന്‍എച്ച്‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച 18 ഇഞ്ച് ശക്തമായ മഴ പെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.കൊറോണ മഹാമാരിയെ തുടർന്ന് കഷ്ടത അനുഭവിക്കുന്ന ജങ്ങൾക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് ഹന്ന തീരം തൊട്ടത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.