29 March 2024, Friday

Related news

February 20, 2024
February 15, 2024
February 10, 2024
January 29, 2024
January 11, 2024
January 8, 2024
January 5, 2024
January 1, 2024
December 31, 2023
December 15, 2023

2021‑ലെ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍ എക്‌സലന്‍സ് അവാര്‍ഡ് സൈക്കോ ഡിസൈന്‍സിന്

Janayugom Webdesk
കൊച്ചി
August 27, 2021 3:53 pm

ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ആര്‍ക്കിടെക്ച്ചര്‍, പ്ലാനിംഗ്, ഇന്റീരിയര്‍ ഡിസൈന്‍ വിഭാഗമായ സൈക്കോ ഡിസൈന്‍സ് ഈ വര്‍ഷത്തെ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി. കേരളത്തിലെ ഭവന, വ്യാപാര സമുച്ചയ പദ്ധതികളില്‍ ഏറ്റവും മികച്ച സര്‍ഗാത്മകത പ്രകടിപ്പിച്ച ഡിസൈന്‍ സ്ഥാപനം എന്ന നിലയിലാണ് കമ്പനി ഈ പുരസ്‌കാരത്തിന് അര്‍ഹമായത്.

ബെംഗലൂരുവില്‍ നടന്ന ചടങ്ങില്‍ സൈക്കോ ഡിസൈന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജുമാന ഷെരീഫ് ബിഗിനപ്പ് റിസേര്‍ച്ച് ഇന്റലിജന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആനന്ദ് ഗോപാല്‍ നായിക്, എസ്‌ജെബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പലും ബിജിഎസ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ഡീനുമായ ഡോ. അജയ്ചന്ദ്രന്‍ എന്നിവരില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
eng­lish summary;2021 Archi­tec­ture and Intergnior Desi Excel­lence Award for Psy­cho Design
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.