Web Desk

മുംബൈ

May 04, 2021, 1:24 pm

കോവിഡ്; ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു

Janayugom Online

ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ താൽക്കാലികമായി നിർത്തിവെച്ചന്ന് ബിസിസിഐ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ പ്രസിഡന്റ് രജീവ് ശുക്ല വ്യക്തമാക്കി. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചിരുന്നു. ഇന്ന് ഹെെദരബാദ് താരം വൃദ്ധമാന്‍ സാഹയ്ക്ക് കൂടി രോഗം ബാധിച്ചതോടെയാണ് ബിസിസിഐയെ ഐപിഎല്‍ താൽക്കാലികമായി നിർത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം മാറ്റിവച്ചത്. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്‌പിന്നര്‍ വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സില്‍ സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍, ബൗളിങ് പരിശീലകന്‍ ലക്ഷ്‌മീപതി ബാലാജി, ഒരു ബസ് തൊഴിലാളി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു കളിക്കാരനോ പരിശീലകനോ കോവിഡ് സ്ഥിരീകരിച്ചാൽ ടീമിലെ മറ്റെല്ലാവരും ആറ് ദിവസം ഐസൊലേഷനിലേക്ക് മാറണമെന്നാണ് ഐപിഎൽ ചട്ടം.

 

 

updat­ing.….….……