Web Desk

തിരുവനന്തപുരം:

January 15, 2021, 8:20 am

സംസ്ഥാന ബജറ്റ് ഇന്ന്

Janayugom Online

സംസ്ഥാന സർക്കാരിന്റെ 2021–22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. സമ്പൂർണ ബജറ്റാകും അവതരിപ്പിക്കുക. പതിനാലാം കേരള നിയമസഭയുടെ ആറാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. കഴിഞ്ഞ അഞ്ച് ബജറ്റുകളും കേരള വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയതും അമിത നികുതിഭാരം അടിച്ചേൽപ്പിക്കാത്തതുമായിരുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല വികസനം തുടങ്ങി സർവമേഖലയ്ക്കും മികച്ച പരിഗണനയാണ് നൽകിയത്. ഈ നേട്ടങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ധനാഭ്യർത്ഥനകൾ വിശദമായി ചർച്ചചെയ്ത് അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടുത്ത നാല് മാസത്തെ ചെലവുകൾക്കുള്ള വോട്ടോൺ അക്കൗണ്ടാകും സഭാസമ്മേളനം തുടർന്നുള്ള ദിവസങ്ങളിൽ ചർച്ചചെയ്ത് പാസാക്കുക.

ENGLISH SUMMARY:2021 state bud­get on today

YOU MAY ALSO LIKE THIS VIDEO