2022ലെ വനിതാ ഏഷ്യന്‍ കപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചേക്കും. ഇന്ത്യയ്ക്ക് അവസരം നല്‍കാം എ എഫ് സി തീരുമാനിച്ചതായാണ് വിവരങ്ങള്‍. നേരത്തെ തന്നെ ഇന്ത്യ ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കാന്‍ തയ്യാറാണ് എന്ന് എ എഫ് സിയെ അറിയിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ നഗരത്തില്‍ നടത്താന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. മുംബൈയില്‍ മൂന്ന് ഗ്രൗണ്ടുകളിലായി നടത്താന്‍ ആയിരുന്നു ഇന്ത്യയുടെ ശ്രമം.
എന്നാല്‍ മുംബൈ ഫുട്ബോള്‍ അരീനയില്‍ മത്സരം നടത്താന്‍ ആകില്ല എന്ന് പരിശോധനയ്ക്ക് ശേഷം എ എഫ് സി വ്യക്തമാക്കി. തുടര്‍ന്ന മൂന് നഗരങ്ങളിലായി ടൂര്‍ണമെന്റ് നടത്താം എന്നാണ് ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അഹമ്മദബാദിലെ ട്രാന്‍സ് സ്റ്റേഡിയ , മുംബൈയിലെ ഡി വൈ പാട്ടില്‍ സ്റ്റേഡിയം, ഗോവയിലെ ഫതോര്‍ഡ് സ്റ്റേഡിയം എന്നിവയാകും ടൂര്‍ണമെന്റിന് വേദിയാവുക. ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ കപ്പ് യോഗ്യതയും ഇതോടെ ലഭിക്കും.
ENGLISH SUMMARY: 2022 Women’s Asian Cup; India may host it
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.