യുവകലാസാഹിതി ഷാർജയുടെ വനിതാ വിഭാഗമായ വനിതാ കലാസാഹിതിയുടെ ജ്വാല 2025 ൻ്റെ പോസ്റ്റർ പ്രകാശനം രാജ്യ സഭാ എം പി അഡ്വ പി സന്തോഷ് കുമാർ നിർവഹിച്ചു. 2025 മെയ് 31 ന് ഷാർജയിൽ നടക്കുന്ന ജ്വാലയോട് അനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, അനുമോദനങ്ങൾ, വിവിധ മത്സരങ്ങൾ, വനിതകൾ അവതരിപ്പിക്കുന്ന നാടകം എന്നിവ അരങ്ങേറും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ വനിത കലാസാഹിതി യു എ ഇ കൺവീനർ നമിത സുബീർ, സർഗ്ഗ റോയ്, സിബി ബൈജു, യൂണിറ്റ് പ്രസിഡൻ്റ് മിനി സുബാഷ്, ട്രഷറർ രത്ന ഉണ്ണി, ജൊ സെക്രട്ടറി സബീന ബിജു, വൈസ് പ്രസിഡൻ്റ് ബെൻസി ജിബി, എക്സികുട്ടീവ് അംഗങ്ങളായ മീര രാജ്കുമാർ, അമ്യത ഷൈൻ, റിനി രവീന്ദ്രൻ, ധന്യ അഭിലാഷ്, യുവകലാസാഹിതി ഷാർജയുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.The poster of Jwala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.