Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ടോക്കിയോ

July 22, 2021, 9:16 am

2032 ഒളിമ്പിക്സ് വേദിയാകാന്‍ ബ്രിസ്ബേന്‍

Janayugom Online

2032 ഒളിമ്പിക്സിന് ബ്രിസ്ബേന്‍ വേദിയാകും. ഒളിമ്പിക്സും പാരാലിമ്പിക്സും ആ വര്‍ഷം ബ്രിസ്ബേനിലാവും നടക്കുക. മൂന്നാം തവണയാണ് ഒളിമ്പിക്സിന് ഓസ്ട്രേലിയയിലേക്കെത്തുന്നത്. 1956ല്‍ മെല്‍ബണിലും 2000ല്‍ സിഡ്‌നിയിലും ഒളിമ്പിക്‌സ് നടന്നു. ടോക്യോയില്‍ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. 

ഇന്ത്യ, ഇന്തോനേഷ്യ, ഖത്തര്‍, സ്പെയ്ന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഓസ്‌ട്രേലിയയെ കൂടാതെ 2032 ഒളിമ്പിക്സ് വേദിക്കായി താല്പര്യം മുന്‍പോട്ട് വച്ചിരുന്നവര്‍. സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ മുപ്പതോളം വേദികളിലായാവും ബ്രിസ്‌ബേന്‍ ഒളിമ്പിക്‌സ് നടക്കുക. രണ്ട് അത്‌ലറ്റ് വില്ലേജുകളാവും നിര്‍മിക്കുക. ഒന്ന് ബ്രിസ്‌ബേനിലും രണ്ടാമത്തേത് ഗോള്‍ഡ് കോസ്റ്റിലും. ഇനി വരുന്ന രണ്ട് ഒളിമ്പിക്സുകള്‍ പാരിസ്(2024), ലോസ് ആഞ്ചലസ്(2028) എന്നിവിടങ്ങളിലാണ്.

ENGLISH SUMMARY:2032 Olympics in Brisbane
You may also like this video