20 April 2024, Saturday

Related news

March 28, 2024
February 15, 2024
February 12, 2024
February 5, 2024
January 13, 2024
December 25, 2023
December 15, 2023
October 21, 2023
October 11, 2023
September 13, 2023

പ്രൊവിഡന്റ്ഫണ്ട് ഓഫീസില്‍ നിന്നും 21.5 കോടിയുടെ തട്ടിപ്പ് നടത്തി ജീവനക്കാര്‍

Janayugom Webdesk
മുംബൈ
August 17, 2021 6:36 pm

പ്രാെവിഡന്റ് ഫണ്ട് ഓഫീസില്‍ നിന്നും ജീവനക്കാര്‍ കോടികള്‍ തട്ടിയെടുത്തു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇപിഎഫ്ഒ) ന്റെ മുംബൈയിലെ ഓഫീസിലാണ് 21 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവിനിടെയാണ് ഒരു സംഘം ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാണ്ഡ്‌വാലി ഓഫീസിലെ ക്ലര്‍ക്കായ ചന്ദന്‍ കുമാര്‍ സിന്‍ഹ എന്ന 37കാരനാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. പിഎഫിന്റെ പൂള്‍ഡ് ഫണ്ടില്‍ നിന്നുള്ള 21. 5 കോടി ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിലുള്ള 817 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

ഈ തുകയുടെ 90 ശതമാനവും പിന്‍വലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.  സിന്‍ഹയും കേസില്‍ പ്രതികളെന്നു സംശയിക്കുന്ന അഞ്ച് ജീവനക്കാരും ഒളിവിലാണ്. ഇന്റേര്‍ണല്‍ ഓഡിറ്റ് പൂര്‍ത്തിയായാല്‍ കേസ് സിബിഐക്ക് കൈമാറിയേക്കും. വ്യക്തിഗത പിഎഫ് അക്കൗണ്ടുകളൊന്നും പ്രതികള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് സൂചന.
ഇപിഎഫിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് ഒരു ബാങ്ക് കവർച്ചയ്ക്ക് തുല്യമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓഫീസില്‍ ജീവനക്കാരുടെ എണ്ണം വളരെ കുറഞ്ഞിരുന്ന ലോക്ഡൗണ്‍ കാലയളിവിലാണ് തട്ടിപ്പ് നടന്നത്. കൂടുതല്‍ ജീവനക്കാരും വീടുകളിലായതിനാല്‍ ക്ലര്‍ക്ക് അടക്കമുള്ളവര്‍ തങ്ങള്‍ക്ക് ലഭിച്ച പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്യുകയായിരുന്നു. ബ്രാഞ്ചിലെ സെക്ഷന്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ സിന്‍ഹയ്ക്ക് സഹായം നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; 21.5 crore from the Prov­i­dent Fund office

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.