Web Desk

ബെയ്ജിങ്ങ്

February 06, 2020, 5:10 pm

ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കും: ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

Janayugom Online

ചൈനയിലെ കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കും.  വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമം തുടങ്ങി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

കൊറോണ ഭീതിയെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. 21 പേരില്‍ 15 പേരും പെണ്‍കുട്ടികളാണ്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണിവര്‍.

സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സിങ്കപ്പൂര്‍ പൗരന്‍മാരെ അല്ലാതെ ആരെയും സിങ്കപ്പൂരിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. വിദേശ രാജ്യങ്ങളെല്ലാം കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. തിരിച്ചെത്തില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്.

Eng­lish Sum­ma­ry: 21 Ker­ala stu­dents stuck at Chi­nese airport

YOU MAY ALSO LIKE THIS VIDEO