മാലിയില്‍ സൈനിക ക്യാമ്ബിനു നേരെ ഭീകരാക്രമണം ; 21 സൈനികര്‍ കൊല്ലപ്പെട്ടു

Web Desk
Posted on March 18, 2019, 2:15 pm

ബമാക്കോ: മാലിയില്‍ സൈനിക ക്യാമ്ബിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്ബിനു നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. അക്രമത്തിൽ  നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമെത്തിയ ഭീകരര്‍ ക്യാമ്ബിനു നേരെ വെടിവയ്പ് നടത്തുകയായിരുന്നു. അല്‍ക്വയ്ദയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.