February 8, 2023 Wednesday

കോവിഡ് 19: അമേരിക്കയില്‍ കോടഞ്ചേരി സ്വദേശിയായ 21കാരന്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 8, 2020 11:58 am

കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിലെ ടെക്സാസില്‍ കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശി മരിച്ചു. വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്.

ഹോസ്റ്റലില്‍ നിന്നാണ് പോളിന് രോഗ ബാധയേറ്റതെന്നാണ് നിഗമനം. അച്ഛന്‍ സാബു നാവിക സേനയില്‍ നിന്നു വിരമിച്ച ശേഷം ഐ ബി എം ല്‍ ജോലി ചെയ്യുന്നു. അമ്മ: ജെസി(കടുവത്തിങ്കല്‍ കുടുംബാഗം) . സഹോദരന്‍ ഡേവിഡ്. സാബു എന്‍ ജോണ്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം വര്‍ഷങ്ങളായി കുടുംബം അമേരിക്കയിലാണ്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.