പബ്ജി കളിക്കുന്നത് തടഞ്ഞ പിതാവിനെ 21 കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി

Web Desk
Posted on September 09, 2019, 6:18 pm

ബെലഗവി: കര്‍ണാടത്തിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര നഗറില്‍ പബ്ജി കളിക്കുന്നത് തടഞ്ഞ പിതാവിനെ 21 കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. പൊളീടെക്കനിക് വിദ്യാര്‍ത്ഥിയായ രഘുവീര്‍ കുമ്പാറയാണ് സ്വന്തം പിതവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.

യുവാവ് അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് പലപ്പോഴായി മാതാപിതാക്കള്‍ വിലക്കിയിരുന്നു. ഇതിനിടെ ഞാറാഴ്ച വൈകിട്ട് പബ്ജി കളിക്കുന്നതിനായി രഘുവീര്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിതാവ് പണം നല്‍കിയില്ല. ഇതോടെ രഘുവീര്‍ അയല്‍വാസിയുടെ വീടിന്റെ ജനാല ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. തുടര്‍ന്ന് രഘുവീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പിന്നീട് പിതാവ് ശങ്കര്‍ സ്റ്റേഷനിലെത്തി മകനെ ഇറക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും രഘുവീര്‍ മൊബൈലില്‍ പബ്ജി കളിക്കുന്നത് കണ്ടതോടെ ശങ്കര്‍ ഫോണ്‍ പിടിച്ചു വങ്ങുകയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയില്‍ ശങ്കര്‍ ഉറങ്ങിക്കിടക്കവെ മകന്‍ അരിവളുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നിട്ടും കലി അടങ്ങാതെ ശങ്കറിന്റെ കാലുകളും വെട്ടിനുറുക്കി. പൊലീസ് എത്തിയപ്പോഴും പിതാവിനെ വെട്ടി നുറുക്കും എന്നാണ് രഘുവീര്‍ ആക്രോശിച്ചുകൊണ്ടിരുന്നത്.