എല്‍ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ നല്‍കിയത് 2,15,732 പുതിയ റേഷൻ കാർഡുകൾ. പിഎച്ച്എച്ച് വിഭാഗത്തിൽ 52,542 എണ്ണവും എൻപിഎൻഎസ് വിഭാഗത്തിൽ 1,57,192 എണ്ണവും എൻപിഐ വിഭാഗത്തിൽ 5,998 കാർഡുകളുമാണ് അനുവദിച്ചത്. 17,323 കാർഡുകൾ എഎവൈ വിഭാഗത്തിലേക്കും 1,46,959 കാർഡുകൾ പിഎച്ച്എച്ച് വിഭാഗത്തിലേക്കും മാറ്റി അനുവദിച്ചതായും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
റേഷൻ കാർഡുമായി ബന്ധപ്പെട്ടു ലഭിച്ച 25,92,795 അപേക്ഷകളിൽ 25,63,693 എണ്ണവും തീർപ്പാക്കി. 29,102 എണ്ണത്തിൽ മാത്രമാണ് നടപടികൾ പൂർത്തിയാക്കാനുള്ളതെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിനുവേണ്ടിയുള്ള ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ഒരു വർഷം പൂർത്തിയാക്കി.
മന്ത്രി നേരിട്ടു സംവദിക്കുന്ന പരിപാടിയിലൂടെ ഇതുവരെ 321 പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികളിൽ 193 എണ്ണം മുൻഗണനാ കാർഡുകൾ ലഭിക്കുന്നതു സംബന്ധിച്ചായിരുന്നു. മാർച്ച് വരെ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ പരിഗണിച്ച് 47 പേർക്കു റേഷൻ കാർഡ് അനുവദിച്ചു. താലൂക്ക് ഓഫീസുകളിൽ അപേക്ഷ നൽകിയിട്ടില്ലാത്ത 40 പരാതിക്കാരോട് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ കൃത്യമായ രേഖകൾ സഹിതം അപേക്ഷ നൽകാൻ നിർദേശിച്ചു.
English summary; 2,15,732 new ration cards
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.