പശുസ്‌നേഹം രാഷ്ട്രീയത്തിനുവേണ്ടിമാത്രം; യുപിയില്‍ ഗോശാലയില്‍ ചത്തത് 22 പശുക്കള്‍

Web Desk
Posted on October 07, 2019, 5:37 pm

ബദുവ: പശുസംരക്ഷണത്തെച്ചൊല്ലി ആള്‍ക്കൂട്ട മര്‍ദ്ദനവും കൊലപാതകങ്ങളും പെരുകുന്ന ഉത്തര്‍പ്രദേശില്‍ വന്‍തോതില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പശുക്കളെ കരുവാക്കി കലാപങ്ങള്‍ സൃഷ്ടിക്കുന്നവര്‍ പശുസംരക്ഷണത്തിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 22 പശുക്കളാണ് ചത്തത്.

കഴിഞ്ഞദിവസം ഏഴ് മണിയോടെയാണ് പശുക്കള്‍ ചത്തത്. വിവരം ലഭിച്ചയുടന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോശാലയിലുള്ള മറ്റ് 51 പശുക്കളും അവശനിലയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കാലിത്തീറ്റയിലൂടെ നൈട്രജന്റെ അംശം കൂടുതലായി ഉള്ളില്‍ ചെന്നതാണ് പശുക്കള്‍ ചത്തൊടുങ്ങാന്‍ കാരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO