തമിഴ്‌നാട്ടിൽ കനത്ത മഴ; മരണം 22 ആയി

Web Desk
Posted on December 02, 2019, 10:36 am

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെത്തുടർന്ന് വിവിധ അപകടങ്ങളിലായി 22 പേര്‍ മരിച്ചു. മേട്ടുപ്പാളയത്ത് മതില്‍ തകര്‍ന്നുവീണ് 17പേരാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലെയും ചെന്നൈയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

മേട്ടുപ്പാളയത്തെ നഡൂര്‍ കണ്ണപ്പന്‍ മേഖലയിലാണ് തിങ്കളാഴ്ച രാവിലെ മതില്‍ തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചത്. ഇവിടെ മൂന്ന് വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ്നാടിന്റെ തീരമേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

മഴയിൽ മതിൽ തകർന്ന് 15 മരണം…

തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ തകർന്ന് 15 പേർ മരിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന മതിലിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

Mad­hya­mam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಡಿಸೆಂಬರ್ 1, 2019

you may also like this video;