ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി. കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് നാഗാലാൻഡിലെ 22 ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി വിട്ട നേതാക്കൾ നാഗാ പീപ്പിൾസ് ഫ്രണ്ടിൽ ചേർന്നതായി ഈസ്റ്റ് മോജോ റിപ്പോർട്ട് ചെയ്തു. തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് മുകിബുര്‍ റഹ്മാന് തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്. പൗരത്വ നിയമ ഭേദഗതി വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങളെ കൂടുതലായി ബാധിക്കുമെന്ന് മുകിബൂർ റഹ്മാൻ പറഞ്ഞു.
നാഗാ പീപ്പിൾസ് ഫ്രണ്ട് ജനങ്ങളുടെ പൗരത്വം സംരക്ഷിക്കുന്നതിനായി കഠിനമായി പ്രയ്തനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ ദിമാപുര്‍ ജില്ലയിലെ പ്രവേശിക്കുന്നതിന് നാഗാലാന്‍ഡ് സര്‍ക്കാര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ ഈ പെര്‍മിറ്റ് കൊണ്ട് സാധിക്കില്ലെന്ന് റഹ്മാന് പറഞ്ഞു.
ENGLISH SUMMARY: 22 leaders left BJP party