Web Desk

കൊച്ചി

March 13, 2020, 3:21 pm

കൊറോണ; കൊച്ചിയിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ, 22 പേർക്ക് രോഗ ലക്ഷണങ്ങൾ

Janayugom Online

കൊറോണ ലക്ഷണങ്ങളെ തുടർന്ന് കൊച്ചിയിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ വരെ എത്തിയ യാത്രക്കാരില്‍ 22 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ ആലുവയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ നാല് പേർ ഇറ്റലിയിൽ നിന്നെത്തിയവരാണ്.

ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.  ഇവരില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുള്ള 22 പേരെ കണ്ടെത്തിയത്.

Eng­lish Sum­ma­ry; 22 peo­ple, coro­na virus Symptoms

YOU MAY ALSO LIKE THIS VIDEO