സാമൂഹിക മാധ്യമത്തില്‍ ഇടാനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരന് ട്രെയിന്‍ ഇടിച്ചു മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഗൂഡിയാട്ടത്തിന് സമീപത്താണ് സംഭവം.
കേബിള്‍ ടിവി ഓപ്പറേറ്ററായ വസന്ത്കുമാറാണ് മരിച്ചത്. സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഗൂഡിയാട്ടത്തെ മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായാണ് വസന്തകുമാറും സുഹൃത്തുക്കളും എത്തിയത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
English summary;22-year-old killed in train crash while filming video
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.