Janayugom Online
rape attempt-janayugom

യുവതിയെ വഴിയിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

Web Desk
Posted on October 26, 2019, 10:13 pm

ഫറോക്ക്: വഴിയാത്രക്കാരിയായ യുവതിയെ ബൈക്കിലെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 22 കാരന്‍ അറസ്റ്റില്‍. പുറ്റെക്കാട് പടിഞ്ഞാറ്റിടത്ത് ഹൗസില്‍ സുമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂവന്നൂര്‍ പള്ളി-കള്ളിക്കൂടം റോഡിലാണ് ബൈക്കില്‍ എത്തി യുവതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളും ബൈക്ക് നമ്പറും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.