September 29, 2022 Thursday

Related news

September 29, 2022
September 28, 2022
September 28, 2022
September 24, 2022
September 17, 2022
September 17, 2022
September 15, 2022
September 8, 2022
September 7, 2022
September 5, 2022

ഇരുപത്തിരണ്ടുകാരനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
April 29, 2020 8:33 pm

തൃശൂരില്‍ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂർ കാറളത്ത് ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സംഭവം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു വാഹിദ് (22) ആണ് മരിച്ചത്.

പ്രതികളും വിഷ്ണുവും തമ്മിലുണ്ടായിരുന്ന മുൻ വൈരായാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രശ്നം സംസാരിച്ച് ഒത്തുതീര്‍പ്പിലാക്കാമെന്ന് പറഞ്ഞ് വിഷ്ണുവിനെയും കൂട്ടുകാരെയും വിളിച്ചുവരുത്തുകയായിരുന്നു.

ഇവരെ ഇത്തിള്‍കുന്ന് പാടത്തേയ്ക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ആക്രമിക്കപ്പെട്ടവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.