August 7, 2022 Sunday

Related news

May 22, 2022
April 28, 2022
November 19, 2021
September 23, 2021
September 9, 2021
August 31, 2021
August 26, 2021
May 5, 2021
April 29, 2021
February 17, 2021

ആഗോളതലത്തില്‍ കോവിഡ് ബാധിച്ചത് 22,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

Janayugom Webdesk
ജനീവ
April 13, 2020 6:19 pm

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ലോകത്തെ 52 രാജ്യങ്ങളിലായി 22,000 ആരോഗ്യ പ്രവർത്തകർക്ക് കൊറോണവൈറസ് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്ന രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഇതിനെക്കാൾ എത്രയോ കൂടതലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജോലിസ്ഥലത്തും, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്.

ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിന് മാസ്കുകൾ, കയ്യുറകൾ, കണ്ണടകൾ, മേലങ്കികൾ എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്നും ലോകാര്യോഗ്യ സംഘടന ആവശ്യപ്പെട്ടു. രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: 22,000 health work­ers affect­ed covid-19

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.