ജില്ലയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു. ഇന്ന് മാത്രം 3 പേരെ ആശുപത്രിയിലും 338 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2265 ആയി.ഇന്ന് 31 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇടുക്കിയിൽ നിന്നും പോസിറ്റീവ് കേസുകളില്ല. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് രണ്ട് പേർക്കാണ്. ഇന്ന് 14 പേരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. ഇന്ന് പുതിയ പരിശോധന ഫലങ്ങൾ വന്നിട്ടില്ല. ഇനി 17 പേരുടെ ഫലമാണ് വരാനുള്ളത്.
ENGLISH SUMMARY: 2265 people in observation at Thodupuzha
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.