സൊമാലിയയില്‍, 22 അല്‍ ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു

Web Desk
Posted on April 02, 2018, 9:10 am

കംപാല: സൊമാലിയയില്‍ ഭീകരര്‍ക്ക് നേരെ ഉഗാണ്ട പീപ്പിള്‍സ് പ്രതിരോധ സേന(യുപിഡിഎഫ്) നടത്തിയ ആക്രമണത്തില്‍ 22 അല്‍ ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു.

സൊമാലിയയിലെ ആഫ്രിക്കന്‍ യൂണിയന്‍ മിഷന്റെ ഭാഗമായുള്ള നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് യുപിഡിഎഫ് അല്‍ ഷബാബ് ഭീകരരെ വധിച്ചത്. ഭീകരരുടെ പ്രത്യാക്രമണത്തില്‍ നാല് യുപിഡിഎഫ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു.

ലോവര്‍ ഷെബല്ലേ മേഖലയിലെ ഗോല്‍വെന്‍, ബുലോ മരീര്‍, ക്വോറോയോലെ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ച ഭീകരരുമായി സേന ഏറ്റുമുട്ടുകയായിരുന്നു. ഭീകരരുടെ വാഹനങ്ങള്‍ തകര്‍ത്തതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും യുപിഡിഎഫ് ഡെപ്യൂട്ടി വക്താവ് കേണല്‍.ഡിയോ അകിക്കി പറഞ്ഞു.