ഡല്‍ഹി ജനതയുടെ 23 ശതമാനം പേരെയും കോവിഡ് ബാധിച്ചു: പഠന റിപ്പോര്‍ട്ട്

Web Desk

ന്യൂഡല്‍ഹി

Posted on July 21, 2020, 4:13 pm

രാജ്യ തലസ്ഥാനത്ത് 23 ശതമാനം പേര്‍ക്കും കോവിഡ് രോഗബാധ ഉണ്ടായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചവരില്‍ നല്ലൊരു ശതമാനം ജനങ്ങളിലും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടില്ലായിരുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.രക്തത്തിലെ സെറത്തിന്റെ അളവ് കണക്കാക്കി രോഗാണു സാനിധ്യം കണ്ടെത്തുന്നതാണ് സിറോ പ്രിവലന്‍സ് പരിശോധന.

കഴിഞ്ഞ ആറു മാസത്തെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. ഡല്‍ഹിയില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകളിലാണ് രോഗ വ്യാപനം കൂടുതലായി കാണുന്നത്. പഠനത്തിനായി 21,000 ല്‍ അധികം സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് സര്‍വേ ഫലം പുറത്തു വിട്ടത്. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെയാണ് പഠനം നടത്തിയത്.

ഡല്‍ഹിയിലെ ജനസംഖ്യയിലെ നിര്‍ണായക ശതമാനം ആളുകളില്‍ ഇപ്പോഴും രോഗം ബാധിക്കാന്‍ സാധ്യതയുളളവരാണ്. അതു കൊണ്ട് തന്നെ രോഗ വ്യാപനത്തെ പിടിച്ചു നിര്‍ത്താനുളള നടപടികള്‍ കൃത്യമായി തന്നെ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു വേണ്ടി മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ കൃത്യമായി തന്നെ പാലിക്കണമെന്നും പഠനത്തില്‍ പറയുന്നു.

ENGLISH SUMMARY: 23 per­cent­age of del­hi pop­u­la­tion affects covid

YOU MAY ALSO LIKE THIS VIDEO