ബിഹാറില്‍ ഇടിമിന്നലേറ്റ് 23 മരണം

Web Desk

പട്ന:

Posted on July 04, 2020, 10:32 pm

ബിഹാറില്‍ ഇടിമിന്നലേറ്റ് 23 മരണം. അഞ്ച് ജില്ലകളിലായാണ് അപകടം ഉണ്ടായത്. ഒമ്പതുപേർ മരിച്ച ഭോജ്പൂരും അഞ്ചുപേർ മരിച്ച സരണിലുമാണ് എറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൈമൂറും പട്നയും ബക്സറുമാണ് അപകടമുണ്ടായ മറ്റ് ജില്ലകള്‍. കഴിഞ്ഞദിവസം സംസ്ഥാനത്ത് 26 പേർ മിന്നലേറ്റ് മരിച്ചിരുന്നു. ഒരാഴ്ചകൊണ്ട് നൂറിലധികം പേരാണ് ബിഹാറിൽ ഇടിമിന്നൽ അപകടങ്ങളിലായി മരിച്ചിട്ടുള്ളത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി നിതിഷ് കുമാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY; 23 per­sons died in bihar due to light­en­ing

YOU MAY ALSO LIKE THIS VIDEO