
കോതമംഗലത്ത് ടി ടി സി വിദ്യാർത്ഥിനി സോന ഏൽദോസ്(23) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചതാണെന്നാണ് സോനയുടെ കുടുംബത്തിന്റെ പരാതി. നിലവിൽ റിമാൻഡിലുള്ള റമീസിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും, ആലുവയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സോന റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരെയും പൊലീസ് ചോദ്യം ചെയ്യും. സോനയുടെ സഹോദരൻ, അമ്മ, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവർ എന്നിവരുടെ വിശദമായ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. റമീസ് തർക്കങ്ങളുണ്ടാക്കിയതിന് സോനയുടെ മൊബൈൽ ഫോണിൽനിന്ന് തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.