സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലയിലെ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭഷ്യവിഭവകിറ്റ് വിതരണം നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 23231 കിറ്റുകള്‍ വിതരണം ചെയ്തു. ഗുണഫോക്താക്കള്ക്ക് അതത് റേഷന്‍ കടകള്‍ വഴി നല്കുന്ന സൗജന്യ കിറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ആദ്യം ലഭിക്കുക. കിറ്റുവിതരണത്തില് പോര്‍ട്ടബിലിറ്റി സംവിധാനം ഏര്പ്പെടുത്താതാത്തതിനാല് കാര്‍ഡ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റേഷന്‍കടയില്‍ നിന്ന് വേണം കിറ്റ് കൈപ്പറ്റാന്‍.
ആദ്യ ദിവസങ്ങളില്‍ കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് ഏപ്രില്‍ 30 നകം ഏത് ദിവസവും കിറ്റ് കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നുമറിയിച്ചു. ആദിവാസി വിഭാഗക്കാര്‍ക്കായുള്ള 17423 ട്രൈബല്‍ കിറ്റുകള്‍ ഉള്‍പ്പെടെ എ.എ.വൈ. വിഭാഗത്തിനായി 34135 കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനെത്തിച്ചത്. പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, ചായപ്പൊടി, ചെറുപയര്‍ എന്നിവയടക്കം വിവിധയിനങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപായ്ക്കുള്ള സാധനങ്ങളാണ് കിറ്റുകള്‍ വഴി നല്‍കുന്നത്.
കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷ്യകിറ്റ് വീടുകളിലെത്തിച്ച് നല്‍കുകയായിരുന്നു. സപ്ലൈക്കോയാണ് കിറ്റുകള്‍ തയ്യാറാക്കാനുള്ള ചുമതല നിര്‍വഹിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, സപ്ലൈകോ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ യുവജന സംഘടനകളില്‍ നിന്നുള്ള കോവിഡ് 19 പ്രതിരോധ വോളന്റിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റ് പായ്ക്ക് ചെയ്തത്. സര്‍ക്കാര്‍ ഉത്തരവിന്റെയടിസ്ഥാനത്തില്‍ വരും ആഴ്ചകളില്‍ മറ്റു കാര്‍ഡുടമകള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കാനാവുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.