Web Desk

ന്യൂഡൽഹി

January 29, 2022, 11:33 am

രാജ്യത്ത് 2,35,532 പുതിയ കോവിഡ് രോഗികള്‍; ടിപിആര്‍ 13.5 %

Janayugom Online

രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിൽ 2,35,532 പേർക്കു കോവിഡ് ബാധിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 871 ആണ്. കോവിഡ് നിരക്കിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആറു ശതമാനത്തിന്‍റെ കുറവ് കാണുന്നുണ്ട്. പോസിറ്റീവിറ്റി നിരക്ക് 13.5 ആണ്. രാജ്യത്തെ മൂന്നാം തരംഗത്തിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസമായി രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിനു താഴെ നിൽക്കുകയാണ്. 3,35,939 പേർ രോഗമുക്തരായിട്ടുണ്ട്.

ENGLISH SUMMARY:2,35,532 new Covid patients in the coun­try; TPR 13.5%
You may also like this video