Web Desk

ഇടുക്കി

March 30, 2020, 3:58 pm

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയ 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Janayugom Online

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയവരുടെ പരിശോധനാ ഫലം പുറത്തുവന്നു. 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പൊതു പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. ഇയാളുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആദ്യപരിശോധന ഫലവും നെഗറ്റീവാണ്.

കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്. അടുത്ത പരിശോധന ഫലവും നെഗറ്റീവായാൽ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

Eng­lish Sum­ma­ry; covid 19 test neg­a­tive for 24 per­sons in idukki

YOU MAY ALSO LIKE THIS VIDEO