Web Desk

ന്യൂഡൽഹി

March 31, 2020, 11:38 am

നിസാമുദ്ദീൻ മതചടങ്ങ്; 24 പേർക്ക് കോവിഡ്, രണ്ട് പത്തനംതിട്ട സ്വദേശികൾ നിരീക്ഷണത്തിൽ

Janayugom Online

ഡൽഹിയിലെ നിസാമുദ്ദീൻ മതചടങ്ങിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ രണ്ട് പത്തനംതിട്ട സ്വദേശികളും നിരീക്ഷണത്തിലാണ്. മർക്കസ് ഡൽഹി സർക്കർ കണ്ടെടുത്ത് പൂർണമായി അണുവിമുക്തമാക്കി.

തബ് ലിഗെ ജമാഅത്ത് കേന്ദ്രമായ പള്ളിയില്‍ നടത്തിയ മതസമ്മേളനത്തില്‍ 2000 പേര്‍ പങ്കെടുത്തതായാണു കുരുതുന്നത്. സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും ഈ പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത് 300 പേരെ തിരിച്ചറിയുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതില്‍ ആന്‍ഡമാനില്‍നിന്നുള്ള ഒമ്പതു പേരും ഇവരില്‍ ഒരാളുടെ ഭാര്യും കോവിഡ് 19‑നു ചികിത്സയിലാണ്.

ഡല്‍ഹി നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത ഡോ.എം.സലിം മരിച്ചിരുന്നു. പത്തനംതിട്ട അമീര്‍ ആയ ഇദ്ദേഹത്തിന്‍റെ മരണം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണ് സംഭവിച്ചത്. ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു, മരണം കോവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. സമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ പത്തനംതിട്ടയില്‍ എത്തി, ഇവര്‍ക്ക് രോഗലക്ഷണമില്ല.

ENGLISH SUMMARY: 24 Covid pos­i­tive cas­es in Del­hi Mosque Congregation

YOU MAY ALSO LIKE THIS VIDEO