തമിഴ്നാട് പുതുക്കോട്ടക്ക് സമീപം ബിരിയാണി കഴിച്ച് ദേഹസ്വാസ്ഥ്യമുണ്ടായ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട്ട അറന്താങ്കി റോഡിലെ എ വൺ ബിരിയാണി സെന്റർ എന്ന കടയിലെ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ബുധനാഴ്ച ഉച്ച മുതൽ കടയിൽനിന്ന് ബിരിയാണി കഴിച്ചവരിൽ മിക്കവർക്കും വയറുവേദന, വയറിളക്കം, ഛർദ്ദി, മയക്കം എന്നിവ അനുഭവപ്പെട്ടു. കോൺക്രീറ്റ് ജോലിയിലേർപ്പെട്ട 40 തൊഴിലാളികൾക്ക് കടയിൽനിന്ന് 40 പൊതി ബിരിയാണി പാർസലായി എത്തിച്ചു നൽകിയിരുന്നു.
മൊത്തം 24 പേരാണ് അറന്താങ്കി ഗവ. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ മൂന്ന് വിദ്യാർത്ഥികളും ഉൾപ്പെടും. അത്യാസന്ന നിലയിലായ കനിമൊഴി എന്ന പെൺകുട്ടിയെ പുതുക്കോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യ സുരക്ഷ‑ആരോഗ്യ വകുപ്പുദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി ബിരിയാണി സാമ്പിൾ ശേഖരിച്ചു. കട അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
English summary; 24 hospitalized in Tamil Nadu for food poisoning
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.