സംസ്ഥാനത്ത് 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ്, തിരുവനന്തപുരം, പാലക്കാട്, തൃശൂർ,മലപ്പുറം എന്നീ ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാസർകോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ളത്. ഇവരിൽ ഒൻപതു പേരാണ് വിദേശത്ത് നിന്നെത്തിയത്. ബാക്കിയുള്ളവരെല്ലാം സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായതാണ്.ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി.സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര് ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
നാലു ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
updating…
ENGLISH SUMMARY: 24 new covid cases in Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.