കടലിൽ അകപ്പെട്ട കപ്പലിൽ 24 റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യന്‍ തീരത്ത് കപ്പല്‍ അടുപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ടുമാസമായി കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കോവിഡ് ഭീഷണി മൂലമാണ് തീരത്ത് കപ്പല്‍ അടുപ്പിക്കാന്‍ കഴിയാതിരുന്നത്.
കപ്പലിൽ ഉണ്ടായിരുന്ന 396 പേരെ വിശന്നു തളര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചു അയക്കുമെന്ന് ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു.
കടലില്‍ അകപ്പെട്ട കപ്പലില്‍ കൂടുതലായി സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. വിശന്ന് തളര്ന്നതിനാല് പലര്‍ക്കും നിവര്‍ന്നു നില്ക്കാന് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാത്രി തെക്ക് കിഴക്കന്‍ തീരത്ത് പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഏകദേശം 54 ദിവസത്തോളമാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്.
English Summary; 24 Rohingya died at sea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.