മുംബൈ: മഹാരാഷ്ട്രയില്‍ സിടിസ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പിടിയിലായത് മലയാളിയാണെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശിയെയാണ് യുവതിയുടെ പരതിയെത്തുടര്‍ന്ന് ഉല്ലാസ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ടെക്‌നീഷ്യനായ ജെയിംസ് തോമസിനെ (24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതിനെതിരെയും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
you may also like this video
തിങ്കളാഴ്ചയാണ് യുവതി സിടി സ്കാൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്കാൻ ചെയ്യുന്നതിനിടെ ജെംയിസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നുവെന്ന് ഹിൽ ലൈൻ പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോൺ പരിശോധിച്ച് വരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.