പാതയോരങ്ങളിൽ 24,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനം

Web Desk

തിരുവനന്തപുരം

Posted on February 19, 2020, 6:55 pm

ദേശീയ സംസ്ഥാന പാതയോരങ്ങളിൽ 24,000 പുതിയ ശുചിമുറികൾ നിർമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ശുചി മുറി നിർമാണത്തിനായി മൂന്ന് സെന്റ് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ ചുമതലപ്പെടുത്തി. പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള ഏജൻസികളും പങ്കെടുപ്പിക്കും. സർക്കാർ ഭൂമിയും സഹകരണ സ്ഥാപനങ്ങളുടെ ഭൂമിയും ഇതിനായി ഉപയോഗിക്കും.

പൊതു ശുചിമുറിയുടെ അഭാവം യാത്ര ചെയുന്ന സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവര്‍ക്ക് മാത്രം ശുചിമുറികള്‍ തുറന്ന് കൊടുക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. അതിനാലാണ് പൊതുജനങ്ങള്‍ക്കായി റോഡരുകില്‍ ശുചിമുറികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ENGLISH SUMMARY: 24000 new pub­lic toi­lets starts in Ker­ala

YOU MAY ALSO LIKE THIS VIDEO