Site iconSite icon Janayugom Online

രാജ്യത്ത് 2,487 കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,21,599 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 17,692 സജീവ രോഗികളാണുള്ളത്.

കഴിഞ്ഞ 24 മണികൂറിനിടെ 13 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,214 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.62 ശതമാനമാണ്.

Eng­lish summary;2,487 New Covid Cases

You may also like this video;

Exit mobile version