17 April 2024, Wednesday

Related news

March 16, 2024
February 20, 2024
February 10, 2024
February 3, 2024
January 15, 2024
January 7, 2024
November 26, 2023
October 19, 2023
June 7, 2023
May 9, 2023

അമിത് ഷായ്ക്ക് മമതയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; 25 ഓളം ബിജെപി എംഎല്‍എമാര്‍ തൃണമൂലിലേക്കെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
September 8, 2021 9:56 am

പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍.എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. 25 ഓളം എംഎല്‍.എമാര്‍ തൃണമൂലില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എംപി അഭിഷേക് ബാനര്‍ജി പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം പാര്‍ട്ടി വിട്ട് പോയവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. നാല് ബിജെപി എംഎല്‍എമാര്‍ ഇതുവരെ തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്.

ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയ് ആണ് ഇതില്‍ പ്രമുഖന്‍. റോയ് ബിജെപി വിട്ടതോടെ അദ്ദേഹത്തിന്റെ അനുയായികളും തൃണമൂലിലെത്തിയിട്ടുണ്ട്.നിലവില്‍ 71 എം.എല്‍.എമാരാണ് ബംഗാള്‍ നിയമസഭയില്‍ ബിജെപിയ്ക്കുള്ളത്. ബിജെപി എംഎല്‍.എമാരെ തൃണമൂലിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.28 എംഎല്‍എമാരും എംഎല്‍.എമാരല്ലാത്ത 10 പാര്‍ട്ടി നേതാക്കളും തൃണമൂലിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എംപി സൗഗത റോയ് പറയുന്നു.പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവരെ തീര്‍ച്ചയായും സ്വാഗതം ചെയ്യും.

മമതയ്ക്ക് കീഴില്‍ ബംഗാള്‍ വളരുകയാണ്. ബംഗാളിനെ ലോകത്തിന് മുന്നില്‍ ഒന്നാമതാക്കാന്‍ മമതയ്ക്ക് കീഴില്‍ എല്ലാവരും അണിനിരക്കും,’ സൗഗത റോയ് പറഞ്ഞു.തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ജെ.പിയ്‌ക്കെതിരായ ദേശീയ സഖ്യം രൂപീകരിക്കുന്നതിനും മമത മുന്‍പന്തിയിലുണ്ട്.
eng­lish sum­ma­ry; 25 BJP MLAs are report­ed to have joined Trinamool
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.