Web Desk

ന്യൂഡല്‍ഹി

April 03, 2021, 10:45 am

യുഎസ് പൗരന്മാരെന്ന പേരില്‍ തട്ടിപ്പ്‌; 25 വ്യാജ കോള്‍ സെന്‍റര്‍ ജീവനക്കാര്‍ അറസ്റ്റില്‍

Janayugom Online

യുഎസ് പൗരന്മാരെന്ന പേരില്‍ തട്ടിപ്പ്‌ നടത്തിയ 25 വ്യാജ കോള്‍ സെന്‍റര്‍ ജീവനക്കാരെ പോലീസ് പിടികൂടി. തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളി പ്രദേശത്തെ സൈദുല്ലജാബിലായില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ കോള്‍ സെന്‍ററിലെ ജീവനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ‌. തൊഴിലില്ലാത്തവര്‍ക്കും വികലാംഗര്‍ക്കും യുഎസ് സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ നല്‍കുന്നുവെന്ന് വാഗ്ദാനം ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

ഇതിനായി അംഗത്വ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട് പലരില്‍ നിന്നായി ഇവര്‍ പണം തട്ടിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇരകള്‍ പണമടച്ചാല്‍ ഉടന്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ്‌ ഇവരുടെ രീതിയെന്ന്‌ പൊലീസ്‌ അറിയിച്ചു. 

Eng­lish Sum­ma­ry : 25 us fake nation­als arrested

You may also like this video :