Saturday
16 Feb 2019

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ വിദേശകറന്‍സി പിടികൂടി

By: Web Desk | Monday 11 February 2019 2:57 PM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് 25 ലക്ഷം രൂപയുടെ വിദേശകറന്‍സി പിടികൂടി. ടൈഗര്‍ എയര്‍വേസില്‍ മലേഷ്യയ്ക്ക് പോകാനെത്തിയ തിരുപ്പൂര്‍ സ്വദേശിയില്‍ നിന്നാണ് കറന്‍സി പിടികൂടിയത്. ബാഗില്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറന്‍സി. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കിലോ സ്വര്‍ണ്ണവും കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്ന് AK 38 വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് ദ്രാവകരൂപത്തിലുള്ള സ്വര്‍ണ്ണം പിടികൂടിയത്.

Related News