25 April 2024, Thursday

Related news

April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024

മോൺസൺ മാവുങ്കലിന്റെ തട്ടിപ്പ്: സുധാകരന്‍ പത്തു ദിവസം വീട്ടില്‍ താമസിച്ച്‌ ചികില്‍സ നടത്തി; 25 ലക്ഷം കൈമാറിയത് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തില്‍; മുന്‍ ഡിഐജി സുരേന്ദ്രനെതിരേയും കടുത്ത ആരോപണങ്ങള്‍

Janayugom Webdesk
കൊച്ചി
September 27, 2021 12:44 pm

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി യുമായി അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാര്‍. മോന്‍സണ് 25 ലക്ഷം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് യാക്കൂബ് എന്ന പരാതിക്കാരന്‍ പറഞ്ഞു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇയാളുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നുവെന്നും കെ സുധാകരന്‍ ഇയാളുടെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.ഉന്നതരെ ഇടനിലക്കാരാക്കിയാണ് മോന്‍സണ്‍ മാവുങ്കല്‍ പണം തട്ടിയിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ 10 ദിവസത്തോളം മോന്‍സണിന്റെ വീട്ടില്‍ താമസിച്ച്‌ ചികിത്സ നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ മാനസപുത്രൻ ആയിരുന്നു കെ സുരേന്ദ്രൻ .കെ വി തോമസ് സംസ്ഥാന ടൂറിസം മന്ത്രി ആയിരുന്നപ്പോൾ സന്തതഹചാരി ആയിരുന്നു .

അതിനിടെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി മോന്‍സണ്‍ മാവുങ്കലിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പിഎംഎഫ് ഗ്ലോബല്‍ ഡയറക്‌ട് ബോര്‍ഡിനു വേണ്ടി ചെയര്‍മാന്‍ ജോസ് ആന്റണി കാനാട്ട്, സാബു ചെറിയാന്‍, ബിജു കര്‍ണന്‍, ജോണ്‍ റാല്‍ഫ്, ജോര്‍ജ് പടിക്കകുടി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട യുവതിയുടെ പിന്തുണയിലാണ് മാവുങ്കല്‍ ഉന്നത ബന്ധങ്ങള്‍ ഉണ്ടാക്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ പരിചയപ്പെടുത്തി കൊടുത്തത് തൃശൂരിലെ ഈ യുവതിയാണ്. ഈ യുവതിയിലേക്ക് അന്വേഷണമെത്തിയാല്‍ പല പ്രമുഖരും കുടുങ്ങും.

പ്രവാസി മലയാളി ഫെഡറേഷന്‍ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി മോന്‍സണ്‍ മാവുങ്കല്‍ പിഎംഎഫിന്റെ പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മോന്‍സണ്‍ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയെ തുടര്‍ന്നുമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മന്‍ ഡിഐജി സുരേന്ദ്രനെതിരെയും ആരോപണങ്ങള്‍ ഉണ്ട്.

ഉന്നതരെ ഇടനിലക്കാരാക്കിയാണ് മോന്‍സണ്‍ മാവുങ്കല്‍ പണം തട്ടിയിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഡെര്‍മറ്റോളജിസ്റ്റ് എന്ന പേരിലും മോന്‍സണ്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതിക്കാരന്‍ അനൂപ് 25 ലക്ഷം കൈമാറിയത് കെ സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് ആരോപണമുണ്ടെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ പല കാര്യങ്ങളിലും സുധാകരനെ ഇയാള്‍ ഇടപെടുവിച്ചെന്നും പഉന്നതരെ ഇടനിലക്കാരാക്കിയാണ് മോന്‍സണ്‍ മാവുങ്കല്‍ പണം തട്ടിയിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ 10 ദിവസത്തോളം മോന്‍സണിന്റെ വീട്ടില്‍ താമസിച്ച്‌ ചികിത്സ നടത്തിയിരുന്നു. രാതിക്കാര്‍ വെളിപ്പെടുത്തിയതായി ചാനല്‍ പറയുന്നു.

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി മോന്‍സണ്‍ മാവുങ്കല്‍ 10 കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസ്സങ്ങളുള്ളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി.

അന്വേഷണം നടത്തിയ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. തെളിവിനായി മോണ്‍സണ്‍ മാവുങ്കല്‍ കാണിച്ചിരുന്ന ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ എറണാകുളം കലൂരിലുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പുരാവസ്തു ശേഖരത്തിലുള്ള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും മോണ്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ചേര്‍ത്തല മാവുങ്കല്‍ മോന്‍സണ്‍ അറിയപ്പെട്ടിരുന്നത് ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാള്‍ ‘ഡോക്ടര്‍’ ആയതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാള്‍ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്‌ത്താനുള്ള വാക്ചാതുരിയും അഭിനയ പാടവുമായിരുന്നു കൈമുതല്‍. കൂടെ, ആരും കണ്ടാല്‍ വീണുപോകുന്ന വീടും അന്തരീക്ഷവും. കലൂരില്‍ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാല്‍ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല.

ENGLISH SUMMARY:25 lakh hand­ed over in the pres­ence of KPCC pres­i­dent; Seri­ous alle­ga­tions against for­mer DIG Surendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.