Friday
22 Nov 2019

ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പിഎസ്‌‌സി വക 25 ലക്ഷം

By: Web Desk | Tuesday 14 August 2018 7:44 PM IST


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പിഎസ്‌സിയും. പിഎസ്‌സി കമീഷനംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും 25 ലക്ഷത്തില്‍ കുറയാത്ത തുക സമാഹരിച്ച്‌ നല്‍കുവാന്‍ തീരുമാനമായി. ചെയര്‍മാന്‍ അഡ്വ.എം കെ സക്കീറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനാ നേതാക്കളുടെയും കമീഷനംഗങ്ങളുടെ സംയുക്തയോഗത്തിലാണ് തീരുമാനമെടുത്തത്. കൂടാതെ ഓണത്തോടനുബന്ധിച്ചുള്ള എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാന്‍ തീരുമാനിച്ചു.

Related News