Web Desk

മാനന്തവാടി

March 28, 2020, 8:47 pm

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരുമടക്കം 25 പേർ നിരീക്ഷണത്തിൽ

Janayugom Online

വയനാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരുമടക്കം 25 പേർ നിരീക്ഷണത്തിൽ. ജില്ലാ ആശുപത്രിയിലെ നേരത്തെ നിരീക്ഷണത്തിലുള്ള ഡോക്ടറടക്കം എട്ടുപേരും പത്ത് സ്റ്റാഫ് നഴ്സും, നാല് നഴ്സുമാരും മൂന്ന് മറ്റ് ജീവനക്കാരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലാ ആശുപത്രിയിലെ കൊറോണ ക്വാളിറ്റി നോഡൽ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. അബ്ദുൾറഷീദ് കഴിഞ്ഞ ദിവസം ക്വാറന്റൈൻ നിരീക്ഷണത്തിൽ പോയിരുന്നു. ഡോക്ടറുമായി ബന്ധപ്പെട്ടവരെയാണ് ഇപ്പോൾ ക്വാറന്റൈൻ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കൂടുതൽ പേരുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശൻ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO