ആഗോള മഹാമാരിയായ കൊറോണ വൈറസ് മൂലം ലോകത്താകമാനം 250 ലക്ഷം തൊഴിലുകള്‍ നഷ്ടമായതായി ഐക്യരാഷ്ട്രസഭ. എന്നാല്‍ രാജ്യാന്തരതലത്തിലുള്ള ഒരു സംയോജിത പ്രവര്‍ത്തനത്തിലൂടെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനാകുമെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.തൊഴിലാളികളെ ജോലി സ്ഥലത്ത് സംരക്ഷിക്കുക, സമ്പദ്ഘടനയെയും തൊഴിലിനെയും ഉദ്ദീപിപ്പിക്കുക, തൊഴിലും വരുമാനവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ രാജ്യാന്തര തൊഴില്‍ സംഘടന ഉയര്‍ത്തിയിട്ടുണ്ട്. ധനകാര്യ‑പണനയങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളില്‍ വായ്പ, സാമ്പത്തിക പിന്തുണ നല്‍കണമെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
2008-09 കാലത്തുണ്ടായ ആഗോളമാന്ദ്യം നേരിടാനുണ്ടായ പോലുള്ള നയങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടാക്കിയാല്‍ തൊഴിലില്ലായ്മ വലിയൊരളവ് വരെ കുറയ്ക്കാനാകുമെന്നും ലോക തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. 2008–09ലെ ആഗോളമാന്ദ്യം ആഗോള തൊഴിലില്ലായ്മ 220 ലക്ഷം ആയെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണയെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം വേതനനിരക്കിലും തൊഴില്‍സമയം വെട്ടിക്കുറവിനും കാരണമാകും.
വികസ്വര രാഷ്ട്രങ്ങളിലെ സ്വയം തൊഴിലിനെയും ഇത് ബാധിക്കും. വേതനത്തില്‍ കുറവുണ്ടാകുന്നതോടെ ഇക്കൊല്ലം അവസാനമാകുമ്പോഴേക്കും വരുമാനം 8600 കോടി മുതല്‍ 3.4 ലക്ഷം കോടി വരെ കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് സേവന-ഉപഭോഗങ്ങള്‍ കുറയ്ക്കാനും കാരണമാകും. ഇതും വ്യവസായങ്ങള്‍ക്കും സമ്പദ്ഘടനയ്ക്കും തിരിച്ചടിയാകും.
തൊഴില്‍ ദാരിദ്ര്യവും ഗണ്യമായി വര്‍ദ്ധിക്കും. ഇതോടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും സാമ്പത്തിക പ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. ലോകവ്യാപകമായി 88 ലക്ഷം മുതല്‍ 350 ലക്ഷം വരെ ജനങ്ങള്‍ പുതുതായി ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തും. കൊറോണ കേവലം ഒരു ആരോഗ്യപ്രതിസന്ധി മാത്രമല്ല മറിച്ച് ജനങ്ങളെ ഏറെ ബാധിക്കുന്ന തൊഴില്‍ വിപണി-സാമ്പത്തിക പ്രതിസന്ധി കൂടിയാണെന്ന് ലോക തൊഴില്‍ സംഘടന മേധാവി ഗെ റൈഡര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോള മൊത്ത ആഭ്യന്തര ഉല്പാദനത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. 53 ലക്ഷത്തിനും 247 ലക്ഷത്തിനുമിടയിലേക്ക് തൊഴിലില്ലായ്മ കുതിച്ചുയരും. ചില വിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ ആനുപാതികമല്ലാതെ തൊഴില്‍ പ്രതിസന്ധിയുണ്ടാക്കും. ഇത് വന്‍തോതില്‍ അസമത്വങ്ങളുമുണ്ടാക്കും. സാമൂഹ്യ സുരക്ഷയോ അവകാശങ്ങളോ ഇല്ലാത്ത യുവാക്കളെയും പ്രായമായവരേയും സ്ത്രീകളെയും കുടിയേറ്റക്കാരെയുമാകും ഇത് ഏറെ ബാധിക്കുക. സ്ത്രീകള്‍ കുറഞ്ഞ തൊഴിലിന് പണിയെടുക്കാന്‍ കൂടുതല്‍ നിര്‍ബന്ധിതരായി തീരുമെന്നും റൈഡര്‍ പറയുന്നു.
ENGLISH SUMMARY: 250 lakhs job loss due to corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.