18 April 2024, Thursday

സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 26ന്

Janayugom Webdesk
തിരുവനന്തപുരം
April 6, 2022 11:07 pm

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ മികച്ച ഉല്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് അതിവേഗം പ്രയോജനപ്പെടുത്താനാവുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് (ബി2ജി) ഉച്ചകോടിക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) വേദിയൊരുക്കുന്നു. 26 ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ‘പൊതുസംഭരണ ഉച്ചകോടി 2022’ സ്റ്റാർട്ടപ്പുകളുടെ നൂതന കണ്ടെത്തലുകൾക്ക് കരുത്താകും. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ‑പൊതുമേഖലാ സ്ഥാപനങ്ങളുമായി സംവദിച്ച് ആവശ്യകതകൾ മനസ്സിലാക്കി ഉല്പന്നങ്ങൾ അവതരിപ്പിക്കാനാകും. സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യകതകൾ സ്റ്റാർട്ടപ്പുകളെ ധരിപ്പിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും സംഭരിക്കുകയും ചെ­യ്യാം.­ സർക്കാർ വകുപ്പുകളിൽ കെഎസ്‌യുഎമ്മിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ സോ­ണുകൾ രൂപീകരിക്കാനും ഉച്ചകോടി വഴിതെളിക്കും. 

സർക്കാർ വകുപ്പുകൾക്ക് പ്രയോജനകരമായ നൂതന പ്രതിവിധികൾ ഉച്ചകോടിയിൽ സ്റ്റാർട്ടപ്പുകൾ അവതരിപ്പിക്കുമെന്ന് കെഎസ് യുഎം സിഇഒ ജോൺ എം തോമസ് പറഞ്ഞു. ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്യുന്നതിന് https: //pps. star­tup­mis­sion. in/ എന്ന ലിങ്ക് സന്ദർശിക്കുക. 2017 ലെ സംസ്ഥാന ഐടി നയത്തിൽ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള പൊതുസംഭരണം നിയമവിധേ­യമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാരിന് കേരളത്തിലെ മികച്ച ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ ഉല്പന്നങ്ങളും സേവനങ്ങളും ഉപയുക്തമാക്കാനാകും. ഇരുപതു ലക്ഷം രൂപവരെയുള്ള ഇടപാടുകൾ നേരിട്ടും ഒരു കോടി രൂപവരെയുള്ളവ സ്റ്റാർട്ടപ്പുകളിൽ നിന്നും ടെണ്ടർ സ്വീകരിച്ചും നടപ്പിലാക്കാം. 

Eng­lish Summary:26 at the Start­up Summit
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.