പാര്‍ലെ-ജി ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തി

Web Desk
Posted on June 16, 2019, 3:03 pm

കുട്ടികളുടെ പോഷണത്തിനായി തലമുറകളായി ജനം തേടിയിരുന്ന  ബിസ്ക്കറ്റ് കുരുന്നുകളെക്കൊണ്ട് പണിയെടുപ്പിച്ചാണ് നിര്‍മ്മിച്ചിരുന്നതെന്ന് ആരറിയുന്നു. ഛത്തിസ്ഗഢിലെ പാര്‍ലെ-ജി ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തി. റായ്പൂരിലെ ബിസ്‌കറ്റ് നിര്‍മാണ യൂനിറ്റിലുണ്ടായിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

റായ്പൂരിലെ അമസിവ്‌നി മേഖലയില്‍ കുട്ടികള്‍ ജോലി ചെയ്യുന്നതായുള്ള വിവരം ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയാണ് അധികൃതര്‍ക്ക് വിവരം നല്‍കിയത്. ഇതേ തുടര്‍ന്നാണ് ജില്ലാ കലക്ടരുടെ നിര്‍ദേശപ്രകാരം ദൗത്യസേന റെയ്ഡ് നടത്തിയത്.

ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിനുള്ള  12 വയസ്സ് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഇവര്‍. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെ 12 മണിക്കൂറാണ് ഇവരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. 5000 രൂപയായിരുന്നു ശമ്ബളം

കുട്ടികളെ സര്‍ക്കാരിന്റെ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി. ബാലാവകാശ നിയമപ്രകാരം പാര്‍ലെ-ജിക്കെതിരെ കേസെടുത്തിട്ടുണ്ട്