September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

അഹമ്മദാബാദിലെ മരുന്നുനിര്‍മ്മാണ യൂണിറ്റില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചു ;26 പേര്‍ക്ക് രോഗബാധ

Janayugom Webdesk
അഹമ്മദാബാദ്
May 23, 2020 1:17 pm

രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ മരുന്നുനിര്‍മ്മാണ കമ്പനികളില്‍ ഒന്നായ കാഡില ഫാര്‍മസ്യുട്ടിക്കല്‍സില്‍ കോവിഡ് ബാധ. 26 ജീവനക്കാര്‍ക്ക് വൈറസ് ബാധയുണ്ടായി. മൂന്നു പേര്‍ മരിച്ചു. പാക്കിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഒരാള്‍ 59 വയസ്സുള്ള പ്രമേഹ രോഗിയായിരുന്നുവെന്നും കമ്പനി വക്താവ് ചുണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് ആദ്യം കമ്പനി അടച്ചിരുന്നു. വീണ്ടും തുറക്കാന്‍ ഇരിക്കേയാണ് മൂന്നു പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രദേശിക ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ കമ്പനി അണുവിമുക്തമാക്കുമെന്ന് കാഡില ഫാര്‍മസ്യുട്ടിക്കല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദോല്‍കയ്ക്കു പുറമേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും എത്യോപ്യയിലും കമ്പനി യൂണിറ്റുകളുണ്ട്. മരുന്ന് ഉത്പാദനത്തിനുള്ള നിര്‍ണായക ചേരവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കമ്പനിയാണ് കാഡിലയുടേത്.

Eng­lish sum­ma­ry; 26 peo­ple infect­ed with covid in Ahmed­abad’s man­u­fac­tur­ing unit

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.