Web Desk

January 01, 2020, 11:01 pm

അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു

Janayugom Online

കാബൂള്‍: ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സുരക്ഷസൈനികരെ ലക്ഷ്യമിട്ട്​ താലിബാന്‍ കുന്ദൂസ്​, ബാള്‍ക്ക്​, ടക്​ഹാര്‍ പ്രവിശ്യകളിലാണ്​ ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തില്‍ 10 താലിബാന്‍ പോരാളികളെ വധിച്ചു. കുന്ദൂസിലെ ദാശ്​തി ആര്‍ച്ചി ജില്ലയിലെ പോലീസ് ചെക്​പോയന്‍റിലുണ്ടായ ആ​ക്രമണത്തില്‍ 10 അഫ്​ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്​ച രാത്രിയായിരുന്നു ആക്രമണമെന്ന് പ്രവിശ്യ ​കൗണ്‍സില്‍ തലവന്‍ മുഹമ്മദ്​ യൂസുഫ്​ അയ്യൂബി പറഞ്ഞു.

ബാള്‍ക്ക്​ പ്രവിശ്യയിലെ ചെക്​പോയന്‍റിലുണ്ടായ ആക്രമണത്തില്‍ ഒന്‍പതു പോലീസ് ഉദ്യോഗസ്​ഥരാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാലു പൊലീസുകാര്‍ക്ക്​ എന്തു സംഭവിച്ചെന്ന്​ വ്യക്തമല്ലെന്ന്​ പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ്​ അഫ്​സല്‍ ഹദീദ്​ പറഞ്ഞു. ടക്​ഹാര്‍ പ്രവിശ്യയിലെ ഡര്‍ഖദ്​ ജില്ലയിലെ ആക്രമണത്തില്‍ ഏഴു​ സുരക്ഷസൈനികരാണ് കൊല്ലപ്പെട്ടതെന്നും പ്രത്യാക്രമണത്തില്‍ 10 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: 26 peo­ple killed the ter­ror­rist attack in Afganisthan.