ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Web Desk
Posted on January 14, 2019, 11:22 am

കൊല്‍ക്കത്ത: ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ജാദവപൂര്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി ഗവേഷക വിദ്യാര്‍ത്ഥിനിയായ സുകന്യ(26)യാണ് മരിച്ചത്. സുകന്യ വിവാഹിതയാണ്.

ഹോസ്റ്റല്‍ റൂമിലെ സീലിങ് ഫാനിലാണ് തൂങ്ങിയത്. കറുത്ത തുണികൊണ്ട് മുഖം മറച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

സമീപത്തെ ഒരു കോളേജില്‍ പാര്‍ട്ട് ടൈം അധ്യാപിക കൂടിയാണ് സുകന്യ.

സുകന്യയുടെ മുറിയുടെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. പകല്‍ 12 മണിയോടടുത്താണ് വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചുവെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.