27 മാസം നീണ്ട ജയില്‍വാസത്തിനു ശേഷം സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ പുറത്തിറങ്ങി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അസം ഖാനെതിരെ വിവിധ കുറ്റങ്ങള്‍ ആരോപിച്ച് 87 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ത്തതോടെ ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതി പ്രത്യേക അധികാരമുപയോഗിച്ചാണ് അസം ഖാന് ഇടക്കാല ജാമ്യം നല്‍കിയത്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു, ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
സമാജ് വാദി പാര്‍ട്ടി ലോഹിയ അധ്യക്ഷന്‍ ശിവ് പാല്‍ യാദവും അസം ഖാന്റെ മകന്‍ അബ്ദുല്ല അസമും അസം ഖാനെ സ്വീകരിക്കാന്‍ സീതാപുര്‍ ജയിലിലെത്തി. എന്നാല്‍ അഖിലേഷ് യാദവും മറ്റ് പ്രധാന എസ്‌പി നേതാക്കളും എത്തിയില്ല.
അതേസമയം എസ്‌പിയുടെ പ്രാദേശിക നേതാക്കള്‍ ജയിലിലെത്തി. അഖിലേഷ് ജയിലില്‍ എത്തിയില്ലെങ്കിലും അസം ഖാന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നുണകള്‍ക്ക് ആയുസ് നൂറ്റാണ്ടുകളല്ല, നിമിഷങ്ങള്‍ മാത്രം എന്ന് ട്വീറ്റ് ചെയ്തിരുന്നു.
English summary;27 months in jail: Assam Khan released
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.