വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണ (കോവിഡ് 19) വൈറസ് ബാധ സ്ഥിരീകരിച്ചു, കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 255 പേർ ഇറാനിലാണ്. ഇറാനിൽ തീർത്ഥാടനത്തിന് പോയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
12 പേര്‍ക്ക് യുഎഇയിലും അഞ്ചു പേര്‍ക്ക് ഇറ്റലിയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ശ്രീലങ്ക, റുവാണ്ട, കുവൈത്ത്, ഹോംങ് കോംങ് എന്നിവിടങ്ങില്‍ ഓരോരുത്തരും ഉണ്ട്. കൊറോണ ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരെ മടക്കികൊണ്ടുവരാൻ കേന്ദ്രത്തിന് ഡബ്യൂഎച്ച്ഒ യുടെ നിർദേശങ്ങൾ പാലിക്കണം.
അതേസമയം, ലക്നൗവില്‍ ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കിങ്ങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ റസിഡന്റ് ഡോക്ടര്‍ക്കാണ് കോവിഡ്. ബെംഗളൂരുവില്‍ രണ്ടുപേര്‍ക്കും നോയിഡയില്‍ ഒരാള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
English Summary; 276 Indians test positive for corona virus abroad
YOU MAY ALSO LIKE THIS VIDEO